ബിസിനസ്സ് പുഷ്ടിപ്പെടുത്താനുള്ള നൂതനമായ മാർഗങ്ങൾ

പണ്ട് കാലം മുതൽ തന്നെ കച്ചവട രംഗത്ത് വളരെ മുന്നിൽ നിന്നവരാണ് മലയാളികൾ. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ളവരുമായി കച്ചവട ബന്ധം ദൃഢമാക്കുകയും അതുവഴി നമ്മുടെ രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയിൽ വളരെ സുപ്രധാനമായ ഒരു മാറ്റം കൈവരിക്കുകയും ചെയ്തിട്ടുണ്ട്. കൊടുക്കൽ വാങ്ങൽ (ബാർട്ടർ ) സമ്പ്രദായത്തിലൂടെ തുടങ്ങി ബിറ്റ് കോയിൻ പോലെയുള്ള ക്രിപ്റ്റോ കറൻസികൾ വരെ എത്തി നിൽക്കുന്ന ഒരു കാലഘട്ടത്തിലൂടെയാണ് നമ്മൾ കടന്നു പോകുന്നത്. ഒരു ബിസിനസിനെ സംബന്ധിച്ചടത്തോളം സമ്പത്ത് (ഫൈനാൻസ്) വളരെ അത്യാവശ്യമുള്ള ഘടകമാണ്. കച്ചവടത്തിനെ പ്രധാനമായും രണ്ട് രീതിയിൽ തരം തിരിക്കാം. പ്രൊഡക്ടും സെർവ്വീസും അതായത് ഉത്പന്നവും സേവനവും. എത് രാജ്യത്തും ഒരു ബിസിനസ് തുടങ്ങുമ്പോൾ പ്രധാനപ്പെട്ട ഒരു മാനദണ്ഡമായി കണക്കാക്കുന്നതും ഇത് തന്നെയാണ്.

ഒരു ഉത്പന്ന നിർമ്മാണ കമ്പനിയെ സംബന്ധിച്ചടത്തോളം ഉത്പന്നം എന്ത് എന്നുള്ള ആശയം മുതൽ മാർക്കറ്റിൽ ഒരു ഉപഭോക്താവ് എങ്കിലും ഇതിന്റെ ആവശ്യക്കാരനാവുക എന്ന ഘട്ടത്തിൽ എത്തുമ്പോഴാണ് ഏതൊരും ഉത്പന്നവും വിജയിച്ചു തുടങ്ങുന്നത്. ഉത്പന്നമായാലും സേവനമായാലും അതിന്റെ ഒരറ്റം കിടക്കുന്നത് ജനങ്ങളിലേക്കാണ്. നമ്മുടെ ഉത്പന്നത്തെ അല്ലെങ്കിൽ സേവനത്തെ അതിന്റെ ആവശ്യക്കാർ എങ്ങനെ നോക്കി കാണുന്നു എന്നതാണ് അതിന്റെ വിജയത്തിന്റെ നിർണ്ണായക ഘടകം. മുമ്പ് കാലത്ത് ഒരു ബിസിനസിനെ ജനങ്ങളിലേക്കെത്തിക്കാനുള്ള മാർഗങ്ങൾ വളരെ പരിമിതമായിരുന്നു. സംസാരത്തിൽ തുടങ്ങി പത്രങ്ങളിലൂടെയും ടി വി റേഡിയോ പോലെയുള്ള ദൃശ്യ ശ്രവ്യ മാധ്യമങ്ങളിലൂടെ ഇന്ന് വളരെ നൂതനവും പ്രായോഗികതലത്തിൽ ഏറ്റവും ഉപയോഗപ്രദവുമായ ഡിജിറ്റൽ മീഡിയകളിലേക്കെത്തിയിരിക്കുകയാണ്.

ഇന്റർനെറ്റിന്റെ ആഗമനത്തോടെ ലോകം മുഴുവൻ ഒരു വിരൽത്തുമ്പിൽ ലഭ്യമാകുന്ന സാഹചര്യമാണ് ഇപ്പോൾ നിലവിലുള്ളത്. പ്രായോഗികതലത്തിൽ മറ്റെന്തിനേക്കാളും കൂടുതൽ റിസൽട്ട് ഡിജിറ്റൽ മാധ്യമങ്ങളി ലുടെയുള്ള പ്രചാരണത്തിന് ലഭിക്കുന്നു. ഏറ്റവും പുതിയ സാങ്കേതികവിദ്യ ഉപയോഗിച്ചു കൊണ്ട് വളരെ ക്രിയാത്മകവും അതിലുപരി നമ്മൾ ആഗ്രഹിക്കുന്ന രീതിയിലും നമ്മുടെ ബിസിനസിനെ ലോകത്തിന്റെ മുന്നിൽ പരിചയപ്പെടുത്താൻ കഴിയും. വിവിധ തരം ഡിജിറ്റൽ മാധ്യമങ്ങളെയും അതിന്റെ പ്രായോഗിക രീതിയെപ്പറ്റിയും ഇവിടെ പറയാം.

ഗൂഗിൾ : ലോകത്തിൽ നമ്പർ 1 കമ്പനി എന്നറിയപ്പെടുന്ന ഗൂഗിൾ വെറും സെർച്ച് എഞ്ചിനിലൂടെയാണ് തുടക്കം കുറിക്കുന്നത്. ദിവസേന മില്യൺ കണക്കിനാളുകൾ ഗൂഗിൾ വഴി വിവരങ്ങൾക്ക് വേണ്ടി തിരയുന്നു. ഗൂഗിളിന്റെ പരസ്യ വിഭാഗം നമുക്ക് നമ്മുടേതായ രീതിയിൽ പരസ്യം ചെയ്യാനുള്ള അവസരങ്ങളും സൗകര്യങ്ങളും ഒരുക്കുന്നു.
ഗൂഗിൾ ആഡ്വേഡ്സും ഗൂഗിൾ ആഡ്സെൻസും ഇതിനുള്ള പ്ലാറ്റ്ഫോമായി നമുക്ക് ഉപയോഗിക്കാം. ഏതൊക്കെ രീതിയിലുള്ള ജനങ്ങൾ ഏതൊക്കെ പരസ്യം കാണണം എന്നതും നമുക്ക് തീരുമാനിക്കാം.

ഫേസ്ബുക്ക് : സാമൂഹ്യ മാധ്യമങ്ങളിൽ ഏറ്റവും മുൻപന്തിയിൽ നിൽക്കുന്ന ഫേസ്ബുക്കിലൂടെ വിത്യസ്തങ്ങളായ രീതിയിൽ പരസ്യം ചെയ്യാൻ കഴിയും. വളരെ ചിലവ് കുറവും എന്നാൽ കുടുതൽ ആളുകളിലേക്കെത്തുന്നു എന്നുള്ളതും ഫേസ്ബുക്ക് ആഡ്സിന്റെ പ്രത്യേകതയാണ്.

ഇമെയിൽ മാർക്കറ്റിംഗ് : ഓരോ വ്യക്തികളിലേക്കും 100 % എത്തി എന്ന് വിശ്വസിക്കാൻ പറ്റുന്ന രീതിയിൽ തിരഞ്ഞെടുക്കപ്പെട്ട ഒരു കൂട്ടം ഇമെയിലുകളിലേക്ക് ഒരു ക്ലിക്കിൽ നമ്മുടെ പരസ്യം എത്തിക്കാൻ കഴിയും.

എസ്.എം.എസ് മാർക്കറ്റിംഗ് : ദിവസേന മൊബൈൽ ഉപയോഗിക്കുന്നവരുടെ എണ്ണം വർധിച്ചുവരികയാണ്. ഇന്റർനെറ്റ് ഇല്ലാത്ത അവസരങ്ങളിൽ പോലും ഒരു വ്യക്തി അല്ലെങ്കിൽ ജനങ്ങളിലേക്ക് തിരഞ്ഞെടുക്കപ്പെട്ട രീതിയിൽ കാര്യങ്ങൾ എത്തിക്കാൻ കഴിയും.

വാട്ട്സാപ്പ് മാർക്കറ്റിംഗ് : സന്ദേശങ്ങൾ കൈമാറാൻ ലോകത്ത് ഏറ്റവും കൂടുതൽ ആളുകൾ ഉപയോഗിക്കുന്ന സാമൂഹ്യ മാധ്യമമാണ് വാട്ട്സാപ്പ്. ഇമെയിൽ, എസ്.എം.എസ് എന്നിവയിൽ നിന്നും വിത്യസ്തമായി പരസ്യങ്ങൾ വളരെ കൂടുതൽ ആളുകളിലേക്ക് ടെക്സ്റ്റ്, ചിത്രം, ഓഡിയോ, വീഡിയോ തുടങ്ങിയ രൂപങ്ങളിൽ എത്തിക്കാൻ കഴിയും.

വളരെ പ്രധാനപ്പെട്ട ഡിജിറ്റൽ മാർക്കറ്റിംഗ് രീതികൾ മാത്രമാണ് ഇവിടെ വിശദീകരിച്ചത്. ഒരു പത്രത്തിൽ കൊടുക്കുന്ന പരസ്യത്തിനേക്കാൾ ചിലവ് കുറവും എന്നാൽ കൂടുതൽ ആളുകളിലേക്ക് എത്തുകയും ചെയ്യുന്നു. ഇന്നുതന്നെ തയ്യാറെടുക്കൂ.. നിങ്ങളുടെ ബിസിനസും ലോകമറിയട്ടെ പരിധികളില്ലാതെ….

 

Leave a reply:

Your email address will not be published.